Archdiocese of Tiruvalla Archdiocese of Tiruvalla (തിരുവല്ല അതിഭദ്രാസനം) • Valakuzhy, Vennikkulam, Kerala
Sunday Mass: 8:00 AM (Prayer: 7:30 AM) • +91 8921 1693 37
About Our Parish

St. Joseph's
Malankara Catholic Church, Valakuzhy

St. Joseph's Malankara Catholic Church, Valakuzhy, stands as an illustrious spiritual beacon within the Metropolitan Archdiocese of Tiruvalla. Its roots trace back to 1962–63, during the momentous Reunion Movement initiated under the Servant of God Archbishop Geevarghese Mar Ivanios.

1962 - 63 ൽ പുനരൈക്യ പ്രസ്ഥാനത്തിന്റെ ചൈതന്യത്താൽ വാളക്കുഴി പ്രദേശത്തെ 32 കുടുംബങ്ങൾ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടുകയും, കാലം ചെയ്ത സഖറിയാസ് മാർ അത്താനാസ്യോസ് തിരുമേനിയുടെ ആശീർവാദത്തോടെ 1963 മാർച്ച് 19 ന് വി. യൗസേഫ് പിതാവിന്റെ തിരുനാൾ ദിനത്തിൽ പുതിയ പള്ളിയുടെ കൂദാശ നിർവ്വഹിക്കപ്പെടുകയും ചെയ്തു.

Aerial Church
Pieta Shrine Church Facade
Saint Joseph, Heavenly Patron
Heavenly Patron • ഇടവക കാവൽപിതാവ്

Saint Joseph

വിശുദ്ധ യൗസേഫ് പിതാവ്

Protector of the Universal Church & Families

His Holiness Pope Leo XIV
Supreme Pontiff • പരിശുദ്ധ മാർപാപ്പ

Pope Leo XIV

പരിശുദ്ധ ലിയോ പതിനാലാമൻ

Supreme Pontiff of the Universal Catholic Church

Servant of God Archbishop Geevarghese Mar Ivanios
Reunion Pioneer • പുനരൈക്യ ശില്പി

Mar Ivanios

ദൈവദാസൻ മാർ ഈവാനിയോസ്

Father of the Malankara Reunion Movement

Moran Mor Baselios Cardinal Cleemis Catholicos
Major Archbishop - Catholicos

Moran Mor Baselios
Cardinal Cleemis Catholicos

മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ

"May the abundant grace of our Lord Jesus Christ, the infinite love of God the Father, and the sanctifying communion of the Holy Spirit rest perpetually upon the faithful parish community of St. Joseph's Church, Valakuzhy."

"കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും വിശുദ്ധ യൗസേഫ് പിതാവിന്റെ ശക്തമായ മാധ്യസ്ഥവും വാളക്കുഴി ഇടവകയിലെ ഓരോ കുടുംബത്തിലും എന്നും നിറഞ്ഞുനിൽക്കട്ടെ. വിശ്വാസത്തിലും സ്നേഹത്തിലും ഐക്യത്തിലും വളർന്ന് ദൈവരാജ്യ സാക്ഷികളാകുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ."

Head & Father of the Major Archiepiscopal Church of Trivandrum
Syro-Malankara Catholic Church
Most Rev. Dr. Thomas Mar Koorilos
Metropolitan Archbishop of Tiruvalla

His Grace Most Rev.
Thomas Mar Koorilos

അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ്

"The parish of St. Joseph at Valakuzhy holds a sacred place in the missionary history of the Archdiocese of Tiruvalla. Conceived in the glorious fervor of the Reunion Movement, nourished by dedicated priests, and built through the sacrifices of devoted pioneer families, this parish stands as a testament to living faith. I urge all parishioners to keep the lamps of prayer burning bright in your homes, nurture our children in Sunday School, and strengthen the bonds of brotherhood. My archiepiscopal blessings be upon all of you."

"തിരുവല്ലാ അതിഭദ്രാസനത്തിന്റെ പ്രേഷിത ചരിത്രത്തിൽ സവിശേഷമായ സ്ഥാനമാണ് വാളക്കുഴി സെന്റ് ജോസഫ്സ് ഇടവകയ്ക്കുള്ളത്. പുനരൈക്യ പ്രസ്ഥാനത്തിന്റെ ചൈതന്യത്താൽ ആരംഭിക്കുകയും, സമർപ്പിതരായ വൈദികരുടെയും ത്യാഗധനരായ പൂർവ്വികരുടെയും വിയർപ്പിലൂടെ വളർന്നു പന്തലിക്കുകയും ചെയ്ത ഈ ഇടവക ജീവിക്കുന്ന വിശ്വാസത്തിന്റെ സാക്ഷ്യമാണ്. കുടുംബ പ്രാർത്ഥനകൾ സജീവമാക്കാനും, സൺഡേ സ്കൂളിലൂടെ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്താനും, സ്നേഹക്കൂട്ടായ്മകളിൽ ഒന്നുചേർന്നു പ്രവർത്തിക്കാനും ഇടവകജനങ്ങളെ ആഹ്വാനം ചെയ്യുന്നു."

Catholic Archbishop's House, Marygiri Archdiocese of Tiruvalla (തിരുവല്ല അതിഭദ്രാസനം)
Signature of Archbishop Thomas Mar Koorilos
Rev. Fr. Cheriyan Mambrakuzhiyil
Vicar's Pastoral Message

Message from
The Current Vicar

"വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി ദൈവമഹത്വത്തിനായി കൈകോർക്കാം"

ചരിത്രപ്രസിദ്ധമായ വാളക്കുഴി സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ഇടവകയിൽ സേവനമനുഷ്ഠിക്കാൻ സാധിക്കുന്നത് ദൈവത്തിന്റെ വലിയൊരു കൃപയായി ഞാൻ കരുതുന്നു. ആറു പതിറ്റാണ്ടുകൾക്ക് മുൻപ് 32 കുടുംബങ്ങളിലൂടെ ആരംഭിച്ച ഈ ഇടവക, പൂർവ്വികരുടെ കണ്ണീരിന്റെയും വിയർപ്പിന്റെയും സമർപ്പണത്തിന്റെയും ഫലമായി ഇന്ന് 108-ലധികം കുടുംബങ്ങളോടെ ദൈവസ്നേഹത്തിന്റെ നിറവിൽ നിലകൊള്ളുന്നു.

സൺഡേ സ്കൂളിലൂടെയും, പ്രാർത്ഥനാ കൂട്ടായ്മകളിലൂടെയും, മാതൃസമാജത്തിലൂടെയും, വിൻസെന്റ് ഡി പോൾ സഖ്യത്തിലൂടെയും, MCYM - MCCL ബാലദീപം പ്രസ്ഥാനങ്ങളിലൂടെയും ഇടവകയിലെ ഓരോ തലമുറയും ദൈവാഭിമുഖ്യത്തിൽ വളരുകയാണ്. കുടുംബപ്രാർത്ഥനകൾ സജീവമാക്കാനും, വി. കുർബ്ബാനയിൽ നിഷ്ഠയോടെ പങ്കെടുക്കാനും, പരസ്പര സ്നേഹത്തിലും ഐക്യത്തിലും മുന്നേറാനും നമുക്ക് ഏവർക്കും ഒത്തൊരുമിക്കാം.

റവ. ഫാ. ചെറിയാൻ മാമ്പറകുഴിയിൽ — വികാരി, സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ഇടവക വാളക്കുഴി
Parish Administration

Parish Secretary & Trustee

ഇടവക ഭരണസമിതിക്ക് നേതൃത്വം നൽകുന്ന സെക്രട്ടറി, കൈക്കാരൻ

Sri Tojo P Thomas
Parish Secretary (ഇടവക സെക്രട്ടറി)

Sri. Tojo P. Thomas

ശ്രീ. റ്റോജോ പി. തോമസ് പറങ്കാമൂട്ടിൽ (Parankamoottil)

Parish Secretary; Regional General Secretary of MCYM & Malankara Catholic Association (MCA); Member of Tiruvalla Archdiocesan Managing Committee.

Sri Johnson John
Parish Trustee (കൈക്കാരൻ)

Sri. Johnson John

ശ്രീ. ജോൺസൻ ജോൺ വായ്പ്പൂമേപ്രത്ത് (Vaypoomeprath)

Dedicated Parish Trustee coordinating parish finances, administrative maintenance, and campus development projects.

Parish Managing Committee • ഭരണസമിതി
Committee Members (കമ്മിറ്റി അംഗങ്ങൾ)
View Full Details (കൂടുതൽ വിവരങ്ങൾ)
തോമസ്കുട്ടി എ. (Thomaskutty A.)
കെ.എസ്. ഏബ്രഹാം കരുവള്ളിൽ
നിതിൻ വർഗീസ് (മേപ്പുറത്ത്)
ബോവാസ് ഫിലിപ്പ് (Boaz Philip)
ജോളി കുര്യൻ പഴൂർ
മിനി ഏബ്രഹാം കൊണ്ടൂർ
സിസ്ലി മേപ്പുറത്ത്
ലിസി ജോസ് കരിമ്പന്നൂർ
Parish Chronicle • സമ്പൂർണ്ണ ചരിത്രം

സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ഇടവക വാളക്കുഴി
ലഘു ചരിത്രം (Full History)

പ്രാരംഭ ചരിത്രം

Servant of God Archbishop Geevarghese Mar Ivanios പുനരൈക്യ പ്രസ്ഥാനത്തിന്റെ പിതാവ്
ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി
Servant of God Archbishop Geevarghese Mar Ivanios
Most Rev. Zacharias Mar Athanasios പള്ളിയുടെ കൂദാശ നിർവ്വഹിച്ച തിരുമേനി (1963 മാർച്ച് 19)
അഭിവന്ദ്യ സഖറിയാസ് മാർ അത്താനാസ്യോസ് തിരുമേനി
Most Rev. Zacharias Mar Athanasios (Bishop of Tiruvalla)

1962 - 63 (മാർ ഇവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം ആരംഭിച്ചിട്ട് 32 വർഷം കഴിഞ്ഞിരുന്ന സമയം) അന്ന് വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കാത്തോലിക്കാ ഇടവക വികാരിയായിരുന്ന ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിലും അദ്ദേഹ ത്തിന്റെ അസിസ്റ്റൻ്റുമാരായിരുന്ന ഫാ. മാത്യു ചൂണ്ടമണ്ണിലും ഫാ. മാത്യു പഞ്ഞിക്കാട്ടിലും പ്രേഷിത ചൈതന്യത്താൽ നിറഞ്ഞ വരായിരുന്നു. തിരുവല്ലാ രൂപതയിൽ പല സ്ഥലങ്ങളിലായി പുതിയ മിഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുന്ന സമയമായിരുന്നു അത്. ആ വർഷം വാളക്കുഴി പ്രദേശത്ത് ജീവിച്ചിരുന്ന 32 കുടുംബങ്ങൾ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടണമെന്ന ആഗ്രഹം വെണ്ണിക്കുളത്ത് ചെന്ന് ഫാ. ആൻഡ്രൂസിനെ ധരിപ്പിക്കുകയും അദ്ദേഹം അവരുടെ താല്പര്യം സഫലികരിക്കുന്നതിനുവേണ്ട ഏർപ്പാടുകൾ ചെയ്യു കയും ചെയ്തു. പഴൂർ പടിഞ്ഞാറെകാലായിൽ വറുഗീസ് വറുഗീസ് (പൊടിച്ചേട്ടൻ) ആയിരുന്നു സംഘത്തിൻ്റെ നേതാവ്. നേരത്തെ പള്ളി പണിയുന്നതിനുവേണ്ട പരിശ്രമങ്ങൾ ചിലഛിദ്രശക്തികളുടെ പ്രേരണയാൽ പരാജയപ്പെട്ടിരുന്നു. മേൽപ്പറഞ്ഞ 32 കുടുംബങ്ങളിൽ 19 വീട്ടുകാരാണ് വാലാങ്കര പള്ളിയിൽ ചെന്ന് ആദ്യമായി പുനരൈക്യപ്പെട്ടത്.

അന്ന് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷനായിരുന്ന കാലം ചെയ്ത സഖറിയാസ് മാർ അത്താനാസ്യോസ് തിരുമേനി പള്ളി പണിയുന്നതിനുവേണ്ട സ്ഥലം വാങ്ങാൻ ഏർപ്പാടു ചെയ്തു. പല സ്ഥലങ്ങൾ അന്വേഷിച്ച കൂട്ടത്തിൽ വാളക്കുഴി കവലയ്ക്ക് കിഴക്കുവശത്തായി കരിമ്പന്നൂർ സഹോദരന്മാർ താമസിച്ചിരുന്ന രണ്ടേക്കർ സ്ഥലം വിലയ്ക്ക് വാങ്ങി പണി ആരംഭിച്ചു. അന്ന് തിരുവല്ലാ രൂപതയുടെ വികാരി ജനറാളായിരുന്ന മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ട് ആണ് പള്ളിയ്ക്ക് തറകല്ലിട്ടത്. പള്ളി പണി പൂർത്തീകരിക്കുന്നതിന് ഒരു വർഷത്തോളം വേണ്ടി വന്നു. ആ സമയത്ത് പഴൂർ പടിഞ്ഞാറേകാലായിൽ വറുഗീസ് വറുഗീസിൻ്റെ ഭവനത്തിലെ ഒരു മുറി കൂദാശ ചെയ്ത്ത് അവിടെ വച്ചാണ് ആരാധനയും വി. കുർബ്ബാനയും മറ്റു തീരുകർമ്മങ്ങളും നട ന്നിരുന്നത്. 1963-ൽ വി. യൗസേഫ് പിതാവിൻ്റെ തിരുനാൾ ദിനമായ മാർച്ച് 19 ന് പുതിയ പള്ളിയുടെ കൂദാശ അഭിവന്ദ്യ. സഖറിയാസ് മാർ അത്താനാസ്യോസ് തിരുമേനി നിർവ്വഹിച്ചു.

ഇടവകയുടെ ആദ്യത്തെ വികാരി. ഫാ. മാത്യു ചുണ്ടമണ്ണിലായിരുന്നു. ഇടവക സ്ഥാപിക്കുന്നതിനും കത്തോലിക്കാ വിശ്വാസത്തിൽ അതിനെ നിലനിർത്തുന്നതിനും വളർത്തുന്നതിനും വളരെത്യാഗം സഹിച്ച ഒരു വൈദികനാണദ്ദേഹം. അന്നേ രോഗിയായിരുന്ന അദ്ദേഹം കാടും മലയും കുന്നുകളും കയറിയിറങ്ങി മനുഷ്യരുമായി സ്നേഹ ബന്ധം സ്ഥാപിക്കുകയും വളരെ പേരെ പുനരൈക്യത്തിലേക്ക് ആകർഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ഫാ. മാത്യ പഞ്ഞിക്കാട്ടിലും ഇടവകയെ വളർത്തുന്നതിനുവേണ്ടി അന്നത്തെ പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അക്ഷീണം പരിശ്രമം ചെയ്ത വ്യക്തിയാണ്.

Liturgical Worship

Holy Qurbana & Devotional Schedule

ആരാധനാക്രമവും വിശുദ്ധ കുർബ്ബാന സമയങ്ങളും

Sunday (ഞായർ)
Holy Qurbana & Prayers
8:00 AM Mass
  • 7:30 AM: Morning Prayer (സപ്രാ)
  • 8:00 AM: Holy Qurbana (വി. കുർബ്ബാന)
  • 9:00 AM: Sunday School Classes
Mon to Fri (തിങ്കൾ - വെള്ളി)
Daily Japamala & Mass
6:00 AM Mass
  • 5:00 AM: Japamala (ജപമാല)
  • 6:00 AM: Holy Qurbana (വി. കുർബ്ബാന)
Wednesday (ബുധൻ)
St. Joseph Novena (നൊവേന)
6:30 PM
  • 6:30 PM: Evening Prayer (റംശാ)
  • 7:00 PM: St. Joseph Novena & Petitions
First Friday (ആദ്യ വെള്ളി)
Holy Mass & Adoration
6:00 AM
  • 6:00 AM: Holy Mass (വി. കുർബ്ബാന)
  • 10:00 AM: Eucharistic Adoration
പ്രതിമാസ പ്രാർത്ഥനാ ക്രമം • Monthly Devotional Schedule

പ്രത്യേക ഭക്തിശുശ്രൂഷകളും പ്രാർത്ഥനാ കൂട്ടായ്മകളും

Special Prayer Fellowships, Eucharistic Adoration & Night Vigil

ഫസ്റ്റ് സൺഡേ
കുടുംബകൂട്ടായ്മ വീടുകളിൽ
3:00 PM
  • സമയം: 3:00 PM (3:00 പി.എം.)
  • സ്ഥലം: വാർഡ് തലങ്ങളിൽ അതത് ഭവനങ്ങളിൽ
വാർഡ് കുടുംബകൂട്ടായ്മ
സെക്കന്റ് സൺഡേ
പുരുഷന്മാരുടെ പ്രാർത്ഥന
4:00 PM
  • സമയം: 4:00 PM
  • സ്ഥലം: പള്ളിയിൽ (Church)
പുരുഷന്മാരുടെ സംയുക്ത കൂട്ടായ്മ
തേർഡ് സൺഡേ
സംയുക്ത ആരാധന & പ്രാർത്ഥന
  • 2:30 PM: സംയുക്ത ആരാധന
    (ജപമാല, ദിവ്യകാരുണ്യ ആരാധന)
  • 3:30 PM: സ്ത്രീകളുടെ സംയുക്ത പ്രാർത്ഥന കൂട്ടായ്മ (പള്ളിയിൽ)
ആരാധന & സ്ത്രീകളുടെ കൂട്ടായ്മ
4-ആം വെള്ളി
നൈറ്റ് വിജിൽ (Night Vigil)
രാത്രി 9:30 PM - 4:00 AM
  • സമയം: രാത്രി 9:30 PM മുതൽ പുലർച്ചെ 4:00 AM വരെ
  • പുലർച്ചെ 3:00 AM-ന് വി. കുർബാന
നൈറ്റ് വിജിൽ & വി. കുർബാന