Archdiocese of Tiruvalla Archdiocese of Tiruvalla (തിരുവല്ല അതിഭദ്രാസനം) • Valakuzhy, Vennikkulam, Kerala
Sunday Mass: 8:00 AM (Prayer: 7:30 AM) • +91 8921 1693 37

Our Revered Vicars

1963 മുതൽ സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട വികാരിയച്ചന്മാർ

Honoring the dedicated priests who faithfully pastored and nurtured St. Joseph's Malankara Catholic Church, Valakuzhy since its inception.

Showing all 22 Revered Vicars who served Valakuzhy Parish (1963 – Present). ഇടവകയിൽ സേവനമനുഷ്ഠിച്ച 22 വികാരിമാരുടെ ചിത്രങ്ങളും വിവരങ്ങളും.
#1 Rev. Fr. Mathew Chundamannil
Rev. Fr. Mathew Chundamannil
റവ. ഫാ. മാത്യു ചൂണ്ടമണ്ണിൽ
1963 – 1966 (Appt: 29/04/1967)

First Vicar of the parish. Trekked rugged hills and forests despite bodily illness, winning souls for the Catholic Reunion.

ഇടവകയുടെ പ്രഥമ വികാരി. അസുഖങ്ങൾ അവഗണിച്ച് കാടും മലയും താണ്ടി മനുഷ്യരെ സ്നേഹത്തിൽ ഒന്നിപ്പിച്ച് പുനരൈക്യത്തിലേക്ക് നയിച്ച സമർപ്പിത വൈദികൻ.
#2 Rev. Fr. Mathew Panjikkattil
Rev. Fr. Mathew Panjikkattil
റവ. ഫാ. മാത്യു പഞ്ഞിക്കാട്ടിൽ
1966 – 1967

Tirelessly served within limited resources, building upon the initial parish foundation with missionary fervor.

അന്നത്തെ പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഇടവകയെ വളർത്തുന്നതിനായി അക്ഷീണം പരിശ്രമിച്ച പ്രേഷിതൻ.
#3
Priest Portrait
Rt. Rev. John Padinjarekutt
റവ. ഫാ. ജോൺ പടിഞ്ഞാറേകുറ്റ്
1967 – 1968

Provided wise spiritual pastoral leadership and liturgical instruction during the foundational years.

പ്രാരംഭ നാളുകളിൽ ആത്മീയ ശിക്ഷണവും അനുഗ്രഹീത നേതൃത്വവും നൽകി ഇടവകയെ നയിച്ചു.
#4 Rev. Fr. George Thundyil
Rev. Fr. George Thundyil
റവ. ഫാ. ജോർജ് തുണ്ടിയിൽ
Vicar, Valakuzhy

Led pastoral services and strengthened community prayer meetings among the faithful.

ഇടവകയിൽ ആത്മീയ പ്രവർത്തനങ്ങൾക്കും കുടുംബ കൂട്ടായ്മകൾക്കും നേതൃത്വം നൽകി.
#5 Rev. Fr. Abraham Pallippurathusserry
Rev. Fr. Abraham Pallippurathusserry
റവ. ഫാ. ഏബ്രഹാം പള്ളിപുറത്തുശേരി
19/04/1969 onwards

Constructed the first Presbytery (Clergy House) for the parish, establishing permanent pastoral residence.

ഇടവകയുടെ ആദ്യത്തെ വൈദിക മന്ദിരം പണികഴിപ്പിച്ച് ചരിത്രത്തിൽ ഇടംനേടി.
#6 Rev. Fr. Thomas Kottayil
Rev. Fr. Thomas Kottayil
റവ. ഫാ. തോമസ് കോട്ടയിൽ
1971 – 06/05/1973

Dedicated shepherd who fostered Christian faith, youth engagement, and Sunday School teaching.

വിശ്വാസവളർച്ചയ്ക്കും സൺഡേസ്കൂൾ പ്രവർത്തനങ്ങൾക്കും യുവജന ശാക്തീകരണത്തിനും ഊർജ്ജം നൽകി.
#7 Rev. Fr. Norbert Peralummoottil O.I.C.
Rev. Fr. Norbert Peralummoottil O.I.C.
റവ. ഫാ. നോർബർട്ട് ഒ.ഐ.സി (പെരുമ്പൂമൂട്ടിൽ)
Vicar, Valakuzhy

Constructed the historic St. Mary's Kurishadi at Valakuzhy Kavala with parishioners' active cooperation.

വാളക്കുഴി കവലയിൽ കാണുന്ന ദൈവമാതാവിന്റെ പ്രശസ്തമായ കുരിശടി പണികഴിപ്പിച്ചു.
#8
Priest Portrait
Rev. Fr. Mathew Punamadathil
റവ. ഫാ. മാത്യു പുന്നമഠം
Vicar, Valakuzhy

Nourished the liturgical and sacramental life of the growing parish community.

ഇടവകാംഗങ്ങൾക്ക് ആത്മീയ സാന്ത്വനവും കൂദാശാനുഭവങ്ങളും പകർന്നുനൽകി.
#9 Rev. Fr. John Kamukumplackal
Rev. Fr. John Kamukumplackal
റവ. ഫാ. ജോൺ കമുകുംപ്ലാക്കിൽ
Vicar, Valakuzhy

Beloved shepherd recognized for pastoral warmth, family visitations, and community fellowship.

ഭവന സന്ദർശനങ്ങളിലൂടെയും സ്നേഹകൂട്ടായ്മകളിലൂടെയും വിശ്വാസികളെ വിശ്വാസത്തിൽ കാത്തുസൂക്ഷിച്ചു.
#10 Rev. Fr. Thomas Perumpral
Rev. Fr. Thomas Perumpral
റവ. ഫാ. തോമസ് പെരുമ്പ്രാൽ
05/06/1983 – 24/03/1984

Guided the parish through vital transition period with spiritual wisdom and dedication.

നിർണ്ണായകമായ കാലഘട്ടത്തിൽ ഇടവകയ്ക്ക് ആത്മീയ നേതൃത്വം നൽകി.
#11 Rev. Fr. Jacob Ayanthy
Rev. Fr. Jacob Ayanthy
റവ. ഫാ. ജേക്കബ് ഐന്തിയിൽ
1984

Strengthened liturgical devotion and parish administration during his tenure.

ആരാധനാക്രമ ഭക്തിയിലും ഇടവക ക്രമീകരണങ്ങളിലും നേതൃത്വം നൽകി.
#12 Rev. Fr. Jacob Thekkeparampil
Rev. Fr. Jacob Thekkeparampil
റവ. ഫാ. ജേക്കബ് തെക്കേപറമ്പിൽ
1985 – 1986

Scholarly and deeply spiritual priest who enriched the faith journey of parishioners.

ഇടവകയുടെ ആത്മീയ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകർന്ന ഭക്തനായ വൈദികൻ.
#13 Rev. Fr. Antony Karatt
Rev. Fr. Antony Karatt
റവ. ഫാ. ആന്റണി കാരാട്ട്
02/03/1986 onwards

Initiated the extensive earth excavation work for constructing the new parish church.

പുതിയ പള്ളിയുടെ മണ്ണെടുപ്പു പണികൾക്ക് തുടക്കം കുറിച്ച ക്രാന്തദർശിയായ വികാരി.
#14
Priest Portrait
Rev. Fr. James Thannikkal
റവ. ഫാ. ജെയിംസ് താന്നിക്കൽ
Vicar, Valakuzhy

Coordinated developmental and spiritual preparations for the construction phase.

ഇടവകയുടെ വളർച്ചയ്ക്കും വികസന പ്രവർത്തനങ്ങൾക്കും കൈകോർത്തു.
#15 Rev. Fr. Alex John Thevervelil
Rev. Fr. Alex John Thevervelil
റവ. ഫാ. അലക്സ് ജോൺ തേവർവേലിൽ
1991 – 2001 (A Decade of Glory)

Heroic 10-year ministry: Completed construction of the new church (consecrated 1993) & commenced new presbytery.

10 വർഷം നീണ്ട സേവനം: പുതിയ പള്ളി പണി പൂർത്തിയാക്കി (1993-ൽ കൂദാശ), പുതിയ വൈദിക മന്ദിരത്തിന്റെ പണി ആരംഭിച്ചു.
#16 Rev. Fr. Mathew Nirakandathil (Fr. Wilson)
Rev. Fr. Mathew Nirakandathil (Fr. Wilson)
റവ. ഫാ. വിത്സൺ നിറകണ്ടത്തിൽ (മാത്യു)
2001 – 2004

Completed all remaining works of the new presbytery; fostered active youth and charity ministries.

പുതിയ വൈദിക മന്ദിരത്തിന്റെ മുഴുവൻ പണികളും പൂർത്തിയാക്കി ഇടവകയ്ക്ക് സമർപ്പിച്ചു.
#17 Rev. Fr. Abraham Kadamala
Rev. Fr. Abraham Kadamala
റവ. ഫാ. ഏബ്രഹാം കാടമല
25/01/2004 onwards (13 Years Service)

Remarkable 13-year ministry: Envisioned & built 3-storey parish auditorium, cemetery vault, and road access with family loans.

പതിമൂന്നു വർഷം വികാരി: മൂന്ന് നില ഓഡിറ്റോറിയം, സെമിത്തേരി പൊതുകല്ലറ, റോഡ് സൗകര്യം എന്നിവ സ്വകുടുംബ വായ്പയിലൂടെ യാഥാർത്ഥ്യമാക്കി.
#18 Rev. Fr. Sebastian Kunnumpurath
Rev. Fr. Sebastian Kunnumpurath
റവ. ഫാ. സെബാസ്റ്റ്യൻ കുന്നുംപുറത്ത്
May 2014 – Feb 2015 (Assistant Vicar)

Faithful Assistant Vicar assisting Rev. Fr. Abraham Kadamala in parish pastoral care and administration.

ബഹു. ഏബ്രഹാം കാടമലയച്ചന് സഹായിയായി അസിസ്റ്റന്റ് വികാരിയായി ഇടവകയിൽ സേവനമനുഷ്ഠിച്ചു.
#19 Rev. Fr. Samuel Vilayil
Rev. Fr. Samuel Vilayil
റവ. ഫാ. സാമുവേൽ വിളയിൽ
2017 onwards

Energetic spiritual leader who animated the youth, Sunday School, and parish organizations.

സൺഡേസ്കൂൾ, ഭക്തസംഘടനകൾ, യുവജന പ്രസ്ഥാനം എന്നിവയ്ക്ക് വലിയ ഉണർവ്വ് നൽകി.
#20 Rev. Fr. Mathew Thadathil
Rev. Fr. Mathew Thadathil
റവ. ഫാ. മാത്യു തടത്തിൽ
10/02/2019 onwards

Guided the parish through crucial spiritual renewals and reinforced family prayer networks.

കുടുംബ കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയും , വാളക്കുഴി കവലയിൽ കാണുന്ന ദൈവമാതാവിന്റെ പ്രശസ്തമായ കുരിശടി പുതുക്കി പണികഴിപ്പിച്ചു.ആത്മീയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
#21 Rev. Fr. Daniel Kannamplalil
Rev. Fr. Daniel Kannamplalil
റവ. ഫാ. ഡാനിയേൽ കണ്ണംപ്ലാളിൽ
03/02/2024 – 08/02/2025

Dedicated shepherd who spearheaded parish data collection, community bonding, and pastoral outreach.

ഇടവക ഡയറക്ടറി പ്രവർത്തനങ്ങൾക്കും വിശ്വാസികളുടെ ഐക്യത്തിനും നേതൃത്വം നൽകി.
#22 Rev. Fr. Cheriyan Mambrakuzhiyil
Rev. Fr. Cheriyan Mambrakuzhiyil
റവ. ഫാ. ചെറിയാൻ മാമ്പറകുഴിയിൽ
Present Vicar (ഇപ്പോഴത്തെ വികാരി)

Current shepherd guiding St. Joseph's parish in faith, unity, love, and vibrant pastoral activities.

വാളക്കുഴി ഇടവകയെ വിശ്വാസത്തിലും സ്നേഹത്തിലും ഐക്യത്തിലും നയിക്കുന്ന ഇപ്പോഴത്തെ ബഹുമാനപ്പെട്ട വികാരിയച്ചൻ.

Also Served as Short-Term Shepherds

ഹ്രസ്വകാലത്തേക്ക് വികാരിമാരായി സേവനമനുഷ്ഠിച്ച് ഇടവകയെ നയിച്ച ധന്യരായ വൈദികർ

In addition to regular tenures, St. Joseph's Parish gratefully commemorates the blessed pastoral leadership rendered during crucial periods by these revered shepherds.

Rt. Rev. Msgr. Cherian Thazhamon
Rt. Rev. Monsignor
Rt. Rev. Msgr. Cherian Thazhamon
റവ. ഫാ. ചെറിയാൻ താഴമൺ

Served as short-term Vicar of St. Joseph's Church Valakuzhy, enriching the parish with zealous pastoral leadership.

വാളക്കുഴി ഇടവകയിൽ ഹ്രസ്വകാലത്തേക്ക് വികാരിയായി സേവനമനുഷ്ഠിച്ച് ആത്മീയ വളർച്ചയ്ക്ക് നേതൃത്വം നൽകി.

H.E. Most Rev. Dr. Philipos Mar Stephanos
Bishop of St. John Chrysostom of Gurgaon
H.E. Most Rev. Dr. Philipos Mar Stephanos
അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്തെഫാനോസ് തിരുമേനി
റവ. ഫാ. സ്റ്റീഫൻ തോട്ടത്തിൽ (Rev. Fr. Stephen Thottathil)

Served as Vicar in his priesthood (Fr. Stephen Thottathil); now reigning as Bishop of the Eparchy of St. John Chrysostom of Gurgaon.

ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചു (ഫാ. സ്റ്റീഫൻ തോട്ടത്തിൽ). ഇപ്പോൾ സെന്റ് ജോൺ ക്രിസോസ്റ്റം ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ അഭിവന്ദ്യ മെത്രാൻ.

Rev. Fr. Kurian Kizhakkekkara
Short-Term Shepherd
Rev. Fr. Kurian Kizhakkekkara
റവ. ഫാ. കുര്യൻ കിഴക്കേക്കര

Served as short-term Vicar with dedicated pastoral care, family visitations, and sacramental nourishment for the faithful.

ഹ്രസ്വകാലത്തേക്ക് വികാരിയായി സേവനമനുഷ്ഠിച്ച് ഇടവകജനങ്ങൾക്ക് ആത്മീയ സാന്ത്വനവും കൂദാശകളും പകർന്നുനൽകി.

Br. John Aikkara Capuchin
Capuchin Ministry • കപ്പൂച്ചിൻ സന്യാസ സമൂഹം

Br. John Aikkara Capuchin

ബ്രദർ ജോൺ ഐക്കരയുടെ ഇടവക ശുശ്രൂഷ

St. Joseph Kerala Capuchin പ്രൊവിൻസിലെ അംഗമായ ബ്രദർ ജോൺ ഐക്കര ഇടവകയിൽ ഹ്രസ്വകാലം സേവനം അനുഷ്ഠിച്ച കാലയളവിൽ, പ്രത്യേകിച്ച് യുവജനങ്ങളെയും കുട്ടികളെയും ആത്മീയജീവിതത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി സമർപ്പിതമായ പ്രവർത്തനങ്ങൾ നടത്തി. ആത്മീയ ശുശ്രൂഷയോടുള്ള പ്രതിബദ്ധതയോടെയും ത്യാഗമനോഭാവത്തോടെയും ഇടവകയിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്ന അദ്ദേഹം യുവജനങ്ങൾക്കും കുട്ടികൾക്കും വിശ്വാസജീവിതത്തിൽ വളരുന്നതിനുള്ള പ്രചോദനമായി.

നിത്യവ്രതവാഗ്ദാനം (Perpetual Profession) പൗരോഹിത്യ സമർപ്പണം: 2019 നവംബർ 9

നിത്യവ്രതവാഗ്ദാനം (Perpetual Profession) സ്വീകരിച്ചതിനുശേഷമാണ് ബ്രദർ ജോൺ ഐക്കര ഇടവകയിൽ ശുശ്രൂഷയ്ക്കായി എത്തിച്ചേർന്നത്. തുടർന്ന് 2019 നവംബർ 9-ന് പൗരോഹിത്യ സമർപ്പണം സ്വീകരിക്കുകയും ചെയ്തു.

ഇടവകയിലെ അദ്ദേഹത്തിന്റെ സേവനകാലം ആത്മീയതയ്ക്കും യുവജന-ബാലശുശ്രൂഷയ്ക്കും നൽകിയ വിലപ്പെട്ട സംഭാവനകളിലൂടെ ഇടവകയുടെ ചരിത്രത്തിലെ ഒരു ശ്രദ്ധേയമായ കാലഘട്ടമായി രേഖപ്പെടുത്തപ്പെടുന്നു.

Priests & Religious from Our Parish

ഇടവകയിൽ നിന്നുള്ള വൈദികരും സന്യാസിനികളും

വാളക്കുഴി സെന്റ് ജോസഫ്സ് ഇടവകയിൽ നിന്നും സഭാ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ട ബഹുമാനപ്പെട്ട വൈദികരും സമർപ്പിതരായ സന്യാസിനികളും.

Rev. Fr. Varghese Koshy Thekkemannil
തിരുവല്ലാ അതിരൂപത പൗരോഹിത്യ പട്ടം: 2004
Rev. Fr. Varghese Thekkemannil
റവ. ഫാ. വറുഗീസ് കോശി തെക്കേമണ്ണിൽ

പൗരോഹിത്യ സ്വീകരണം: 2004 ഡിസംബർ 27

പ്രഥമ ദിവ്യബലി: 2004 ഡിസംബർ 30 (ഇടവകയിൽ)

2004-ൽ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും 2004 ഡിസംബർ 27-ന് പ്രഥമ ദിവ്യബലി ഇടവകയിൽ അർപ്പിക്കുകയും ചെയ്തു. തിരുവല്ലാ അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്നു.

Rev. Fr. Varghese Vaippumeprath
തിരുവല്ലാ അതിരൂപത പൗരോഹിത്യ പട്ടം: 2004
Rev. Fr. Varghese Vaippumeprath
റവ. ഫാ. വറുഗീസ് വായ്പൂമേപ്രത്ത്

പൗരോഹിത്യ സ്വീകരണം: 2004 ഡിസംബർ 27

പ്രഥമ ദിവ്യബലി: 2004 ഡിസംബർ 30 (ഇടവകയിൽ)

2004-ൽ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും 2004 ഡിസംബർ 30-ന് പ്രഥമ ദിവ്യബലി ഇടവകയിൽ അർപ്പിക്കുകയും ചെയ്തു. തിരുവല്ലാ അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്നു.

Religious Sisters from Our Parish

ഇടവകയിൽ നിന്നുള്ള സന്യാസിനികൾ

ക്രിസ്തുവിനെ അനുഗമിക്കാൻ ജീവിതം സമർപ്പിച്ച ബഥനി സന്യാസ സമൂഹത്തിലെ (Sisters of the Imitation of Christ - SIC) ഇടവകാംഗങ്ങളായ സിസ്റ്റേഴ്സ്.

Sr. Anjali S.I.C.
ബഥനി സന്യാസിനി S.I.C. Congregation
Sr. Anjali S.I.C.
സി: അൻജലി എസ്.ഐ.സി.
Sisters of the Imitation of Christ (SIC)

ആദ്യ വ്രതവാഗ്ദാനം: 05 / 05 / 1997

നിത്യ വ്രതവാഗ്ദാനം: 24 / 04 / 2003

വാളക്കുഴി ഇടവകയിൽ നിന്നും ബഥനി സന്യാസ സമൂഹത്തിലേക്ക് (Sisters of the Imitation of Christ) ദൈവവിളി സ്വീകരിച്ച് സമർപ്പിത സേവനം അനുഷ്ഠിക്കുന്നു.

Religious Sister • സന്യാസിനി
ബഥനി സന്യാസിനി S.I.C. Congregation
Sr. Archana S.I.C.
സി: അർച്ചനാ എസ്.ഐ.സി.
Sisters of the Imitation of Christ (SIC)

സന്യാസ സമൂഹം: ബഥനി സന്യാസ സമൂഹം (SIC)

വാളക്കുഴി ഇടവകയിൽ നിന്നും ബഥനി സന്യാസ സമൂഹത്തിലേക്ക് (Sisters of the Imitation of Christ) സമർപ്പിത ജീവിതം നയിക്കുന്ന ഇടവകാംഗമായ സന്യാസിനി.